Friday, November 22, 2024
spot_img
More

    പ്രക്ഷോഭത്തിനിടയില്‍ മിന്നെപ്പോലിസ് ബസിലിക്കയില്‍ തീപിടുത്തം

    മിന്നെപ്പൊലിസ്: പ്രക്ഷോഭത്തിനിടയില്‍ സെന്റ് മേരി ബസിലിക്കയ്ക്ക് തീപിടിച്ചു. നിസ്സാരമായ പരിക്കേ സംഭവിച്ചിട്ടുള്ളൂ. അപകടത്തില്‍ വ്യക്തികള്‍ക്ക് പരിക്കേറ്റിട്ടില്ല.

    കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പോലീസ് ഓഫീസര്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ സമരമുറകള്‍ക്കിടയിലാണ് തീപിടുത്തമുണ്ടായത്. മാര്‍ച്ച് 25 ന് നടന്ന ഈ കിരാതമുറയെ ലോകമെങ്ങുമുള്ളവര്‍ അപലപിച്ചിരുന്നു.

    1914 ലാണ് ബസിലിക്ക സെന്റ് പോള്‍ ആന്റ് മിന്നെപ്പോലീസ് അതിരൂപതയുടെ പ്രോ കത്തീഡ്രലായി സമര്‍പ്പിച്ചത്. 1926 ല്‍ പിയൂസ് പതിനൊന്നാമന്‍ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. രാജ്യത്ത് ഈ പദവിയിലെത്തിയ ആദ്യ ദേവാലയമാണ് ഇത്.

    ജോര്‍ജിന്റെ കൊലപാതകത്തെതുടര്‍ന്ന് രാജ്യമെങ്ങും പ്രക്ഷോഭപരിപാടികള്‍ തുടരുകയാണ്. രാജ്യത്ത് സമാധാനം പുന: സ്ഥാപിക്കപ്പെടാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ബസിലിക്കയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!