വത്തിക്കാന്‍ സിറ്റി: അടിയന്തിരഘട്ടങ്ങളില്‍ മെഡിക്കല്‍ സഹായം ലഭ്യമാകുന്നതിനായി റോമിലെ ഭവനരഹിതര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ആംബുലന്‍സ് നല്കി. ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് ദരിദ്രര്‍ക്കുള്ള പുതിയ സമ്മാനമാണ് ഇത്. തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞുനടക്കുന്നവര്‍ക്കാണ് ഇതിന്റെ സഹായം കുടുതലും ലഭിക്കുന്നത്.
പെന്തക്കോസ്ത് തിരുനാള്‍ ദിവസം പാപ്പ ആംബുലന്‍സ് വെഞ്ചരിച്ചു. കോവിഡ് 19 ന്റെ കാലത്ത് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാനായി പാപ്പ നല്കിയിരുന്നു. നവംബറില്‍ ഭവനരഹിതരെ താമസിപ്പിക്കാനായി നാലുനിലകെട്ടിടവും പാപ്പ നല്കിയിരുന്നു.
എണ്ണായിരത്തോളം ഭവനരഹിതര്‍ റോമില്‍ ഇപ്പോള്‍ ജീവിക്കുന്നുണ്ട് എന്നാണ് കണക്ക്.