മനില: ലോക്ക് ഡൗണില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ കണക്കിലെടുത്ത് തെരുവുകളില്‍ പിക്കപ്പ് ട്രക്കുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവുമായി ഇതാ ഒരു വൈദികന്‍. ക്യൂസോണ്‍ സിറ്റി, ഹോളി ഫാമിലി ഇടവകയിലെ ഫാ. റൊണാള്‍ഡ് റോബെര്‍ട്ടോയാണ് തെരുവുകള്‍ തോറും ബലിയര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. മെയ് 26 മുതല്‍ ഇദ്ദേഹം ഇപ്രകാരം ബലിയര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വിശ്വാസികളുടെ അഭ്യര്‍ത്ഥനയാണ് തന്നെ ഇങ്ങനെയൊരു ബലിയര്‍പ്പണത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വിശ്വാസികള്‍ ദിവ്യകാരുണ്യത്തിന് വേണ്ടി എത്രയോ ദാഹിച്ചിരിക്കുന്നു. കൗദാശികമായ പങ്കാളിത്തം കത്തോലിക്കര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹം പറയുന്നു.
താന്‍ കുര്‍ബാനയര്‍പ്പിക്കുന്ന സ്ഥലവും സമയവും അച്ചന്‍ സോഷ്യല്‍ മീഡിയായിലൂടെ പരസ്യപ്പെടുത്തും. അതനുസരിച്ച് വിശ്വാസികള്‍ക്ക് തെരുവുകളില്‍ വന്ന് വിശുദ്ധ കുര്‍ബാനയില്‍ സുരക്ഷാനിയമങ്ങളനുസരിച്ച് പങ്കെടുക്കാവുന്നതാണ് വിശ്വാസികള്‍ മാസ്‌ക്ക ധരിക്കുകയും ദൂരപരിധി പാലിക്കുകയും വേണം.