വത്തിക്കാന്‍ സിറ്റി: ആഗോളവ്യാപകമായി ജൂണ്‍ 19 ന് വൈദികര്‍ക്കുവേണ്ടിയുള്ള ജപമാല റാലി നടക്കും . പൗരോഹിത്യത്തിന് നന്ദിപറഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥനയും മാതാവിന്റെ സംരക്ഷണത്തിനായി വൈദികരെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും ജപമാലയ്‌ക്കൊപ്പം ഉണ്ടാകും.
മരിയന്‍ തീര്‍ത്ഥാടനാലയങ്ങള്‍ കേന്ദ്രകരിച്ചുകൊണ്ടായിരുന്നു ജപമാല റാലി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ലൈവ് സ്ട്രീം വഴി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം. അതിന് സാധിക്കാത്തവര്‍ക്ക് ചെറിയ ഗ്രൂപ്പുകളായും നിയമങ്ങള്‍പാലിച്ചും ദേവാലയങ്ങളിലായിരുന്നുകൊണ്ട് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാം.
worldpriest website ല്‍ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭ്യമാകും. 24 രാജ്യങ്ങളില്‍ 24 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു റാലി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 70 രാജ്യങ്ങളിലായി 255 സ്ഥലങ്ങളില്‍ റാലി നടന്നു. ഈ വര്‍ഷം 85 രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2003 ല്‍ ഐറീഷുകാരിയായ മാരിയോണ്‍ മുല്‍ഹാലാണ് ഇങ്ങനെയൊരു റാലിക്ക് തുടക്കം കുറിച്ചത്.