ബ്ര.ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെ സഭാ പഠനങ്ങളെ സംബന്ധിച്ചുള്ള വ്യക്തതയും സഭയെ പണിതുയർത്തുന്നതിനുള്ള വ്യഗ്രതയും തെറ്റായ പഠനങ്ങളെ കണ്ടെത്തുന്നതിലും അവയെ പ്രതിരോധിക്കുന്നതിനുമുള്ള ജാഗ്രതയും ശ്ലാഘനീയമാണെന്ന് KCBC കരിസ്മാറ്റിക് ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയൂസ്.
ബ്രദർ ബിജു നേതൃത്വം നൽകുന്ന IHS മിനിസ്ട്രിയുടെ ഓൺലൈൻ ശുശ്രൂഷകൾക്ക് സന്ദേശം നൽകവെയാണ് പിതാവ് ഇപ്രകാരം പറഞ്ഞത്. മുൻപ് IHS മിനിസ്ട്രിയുടെ യുടെ അഞ്ചുദിവസത്തെ ധ്യാനത്തിൽ താൻ പങ്കെടുത്ത കാര്യവും അഭിവന്ദ്യ പിതാവ് സന്ദേശത്തിൽ സാന്ദർഭികമായി ഓർമ്മിക്കുന്നുണ്ട്.
മുഴുവൻ പ്രഭാഷണം കേൾക്കുന്നതിനായി ചുവടെ നൽകുന്ന ലിങ്ക് കാണുക.
https://youtu.be/uXZHSe7LKeg