സിന്‍സിനാറ്റി: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പ്രക്ഷോഭങ്ങള്‍ തുടരുമ്പോള്‍ പ്രക്ഷോഭകാരികള്‍ക്ക് സ്‌നേഹത്തിന്റെ സന്ദേശവുമായി ഇതാ ഒരു കന്യാസ്ത്രീ. തന്റെ മഠത്തിന്റെ ചുവരുകളിലാണ് പ്രക്ഷോഭകാരികള്‍ക്കായി ഈ കന്യാസ്ത്രീ സ്‌നേഹത്തിന്റെ സന്ദേശം എഴുതിയത്. ദൈവം സ്‌നേഹമാകുന്നു, മനസ്സ് മാറുമ്പോള്‍ ലോകം മാറും തുടങ്ങിയ സന്ദേശങ്ങളാണ് ചുവരില്‍ എഴുതിയത്.
കോവണിയില്‍ കയറിനിന്നായിരുന്നു സിസ്റ്ററുടെ എഴുത്ത്. രണ്ടു കെട്ടിടങ്ങളിലെ ചുവരുകളിലാണ് എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങള്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും മനോഭാവം ഉണ്ടാക്കുമെന്നാണ് കന്യാസ്ത്രീകളുടെ പ്രതീക്ഷ. കോവണിയില്‍ കയറിനിന്നുകൊണ്ടുള്ള ഈ ചുവരെഴുത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലമായി മാറിയിരിക്കുകയാണ്.
ഇതേ കന്യാസ്ത്രീ പ്രക്ഷോഭകാരികള്‍ കടന്നുപോകുമ്പോള്‍ ജപമാല ചൊല്ലി വഴിയരികില്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.