Monday, January 13, 2025
spot_img
More

    ദേവാലയങ്ങള്‍ തുറക്കുന്നത് മതപരമായ സ്വാതന്ത്ര്യം മാത്രമല്ല, തുല്യനീതിയും സമത്വവുമാണ്: ആര്‍ച്ച് ബിഷപ് ജോണ്‍ വില്‍സണ്‍


    ലൈസെസ്റ്റര്‍: ദേവാലയങ്ങള്‍ തുറക്കുന്നത് മതപരമായ സ്വാതന്ത്ര്യത്തിന്റെ കാര്യം മാത്രമല്ല തുല്യാവകാശങ്ങളുടെയും നീതിയുടെയും കാര്യം കൂടിയാണെന്ന് ആര്‍ച്ച് ബിഷപ് ജോണ്‍ വില്‍സണ്‍. സൗത്ത് വാര്‍ക്ക് ആര്‍ച്ച് ബിഷപ്പായ ഇദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ദേവാലയങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നത് അസ്വസ്ഥത ജനിപ്പിക്കുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് സൗകര്യം ഇല്ലാതെവന്നിരിക്കുന്നു. കോവിഡ് വൈറസിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ യുകെയിലെ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ക്രൈസ്തവരുടെ പ്രധാന തിരുനാള്‍ ദിവസങ്ങളായ ഈസ്റ്ററില്‍ പോലും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു.

    എന്നാല്‍ ഇപ്പോഴും ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് നല്ല കാര്യമല്ല.പ്രത്യേകിച്ച് ജൂണ്‍ ഒന്നുമുതല്‍ കാര്‍ഷോറുമൂകളും മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍. മാത്രവുമല്ല ജൂണ്‍ 15 ന് മറ്റ് സ്ഥാപനങ്ങളും തുറന്നുപ്രവര്ത്തിക്കാമെന്ന് ഗവണ്‍മെന്റെ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എന്നാല്‍ അപ്പോഴും ദേവാലയങ്ങള്‍ എന്ന് തുറക്കും എന്ന കാര്യത്തെക്കുറിച്ച് തീരുമാനം അറിയിച്ചിട്ടില്ല. ആര്‍ച്ച് ബിഷപ് പറയുന്നു.

    മതപരമായ വിശ്വാസം ആരോഗ്യകാര്യങ്ങളില്‍ ജനങ്ങളെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് പോലും ദേവാലയങ്ങള്‍ തുറന്നുകൊടുക്കാത്തത് വിശ്വാസികള്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!