‘
വാഷിംങ്ടണ്‍ : രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി ദൈവവചനം ഉപയോഗിക്കരുതെന്ന് സെനറ്റര്‍ ബെന്‍ സാസീ. സെന്‌റ് ജോണ്‍സ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന് മുമ്പാകെ ബൈബിള്‍ ഉയര്‍ത്തിപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തോട് അനുബന്ധിച്ച് പ്രക്ഷോഭങ്ങള്‍ തെരുവുകളില്‍ നടക്കുമ്പോഴായിരുന്നു ട്രംപിന്റെ ദേവാലയസന്ദര്‍ശനം.
അക്രമം നടത്താന്‍ ആര്‍ക്കും അവകാശമില്ല.. അന്യന്റെ മുതല്‍ നശിപ്പിക്കാനും ആര്‍ക്കും അവകാശമില്ല, പോലീസിനെതിരെ കല്ലെറിയാനും ആര്‍ക്കും അവകാശമില്ല. ബെന്‍ സാസി വ്യക്തമാക്കി. മനുഷ്യാവകാശപ്രവര്‍ത്തകനാണ് സാസി. ക്രൈസ്തവവിശ്വാസിയെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയും. നിലവില്‍ നിയമസഭാംഗവുമാണ്. പോലീസിന്റെ ക്രുരതയെയും പ്രക്ഷോഭങ്ങളുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെയും ഒരുപോലെ അദ്ദേഹം അപലപിച്ചു.
അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ അമേരിക്കക്കാര്‍ ഒരുമിച്ചുനില്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.