യാന്‍ഗോണ്‍: സുവിശേഷപ്രഘോഷകനായ ഡേവിഡ് ലാഹ്ന് കോടതി ജാമ്യം നിഷേധിച്ചു. കോവിഡ് 19 ന്റെ സമയത്ത് ദേവാലയശുശ്രൂഷ നടത്തി എന്നതിന്റെ പേരില്‍ മെയ് 20 നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിലില്‍ ഇദ്ദേഹത്തിനും അനുയായികള്‍ക്കും കോവിഡ് കണ്ടെത്തിയിരുന്നു. 21 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ശുശ്രൂഷ നടത്തിയത്. മാര്‍ച്ച് 13 മുതല്‍ രാജ്യത്ത് മതപരമായ ചടങ്ങുകളും സമ്മേളനങ്ങളും നിരോധിച്ചിരുന്നു. എന്നാല്‍ ആ വിലക്ക് മറികടന്നുകൊണ്ടാണ് ഡേവീഡ് ശുശ്രൂഷ നടത്തിയത്.
നമ്മള്‍ ക്രിസ്തുവില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും നമ്മെ കോവിഡ് 19 ബാധിക്കില്ല എന്നുമുള്ള അദ്ദേഹത്തിന്റെ വീഡിയോക്ലിപ് വൈറലായിരുന്നു.
മൂന്നുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഡേവിഡിന്റേത് എന്നാണ് കരുതപ്പെടുന്നത്.
മ്യാന്‍മറില്‍ 234 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആറു മരണങ്ങളും സംഭവിച്ചിട്ടുണ്ട്.