ച്ങ്ങനാശ്ശേരി: സഭയോടൊപ്പം പുതുയുഗത്തിലേക്ക് എന്ന പേരില്‍ കോവിഡനന്തര സഭാ ജീവിതശൈലി സംബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത ശില്പശാല സംഘടിപ്പിക്കുന്നു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ശില്പശാലയുടെ ഉ്ദ്ഘാടനം നിര്‍വഹിച്ചു.
കോവിഡിനെ തുടര്‍ന്ന് മാറിയ സാമൂഹിക സാഹചര്യത്തില്‍ കൂടുതല്‍ സമര്‍പ്പണത്തോടും കൂട്ടായ്മയോടുംകൂടി സഭാംഗങ്ങള്‍ സഭാജീവിതവും സാമൂഹികജീവിതവും കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരോഹിത്യസന്യസ്ത പ്രവര്‍ത്തന ശൈലി, പ്രവാസികള്‍ നാടിന്റെ സമ്പത്ത്, ഉണര്‍വോടെ ആത്മീയ ജീവിതത്തിലേക്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖവ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വെബിനാര്‍ രീതിയിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.