Tuesday, January 14, 2025
spot_img
More

    വംശീയത ചില കത്തോലിക്കരെ സഭകളില്‍ നിന്ന് അകറ്റുന്നു: കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍

    വാഷിംങ്ടണ്‍ ഡിസി: വംശീയത ചില കത്തോലിക്കരെ സഭകളില്‍ നിന്ന് അകറ്റുന്നതായി കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍. വംശീയതയെക്കുറിച്ച് നടന്ന ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഘാനയിലെ കര്‍ദിനാളും വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റിഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് തലവനുമായ അദ്ദേഹം.

    യൂറോപ്പിലെയും അമേരിക്കയിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കാനായി വരുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും തിരികെ നാട്ടിലെത്തുന്നത് സഭവിട്ടുകൊണ്ടാണെന്ന് പല മെത്രാന്മാരും വൈദികരും പങ്കുവച്ചിട്ടുള്ള കാര്യം കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ പരാമര്‍ശിച്ചു. കത്തോലിക്കാ കമ്മ്യൂണിറ്റിയില്‍ തങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി ആ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെടുന്നു. തന്മൂലം മറ്റ് കൂട്ടായ്മയിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നു. അദ്ദേഹം പറഞ്ഞു.

    ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ നടക്കുന്ന സാഹചര്യത്തിലാണ് സംവാദം സംഘടിപ്പിക്കപ്പെട്ടത്.

    വംശീയത നമ്മുടെ തെരുവുകളിലും ഘടനയിലും എന്നതായിരുന്നു പാനല്‍ ചര്‍ച്ചയുടെ വിഷയം. വാഷിംങ്ടണ്‍ ഡിസിയിലെ ആര്‍ച്ച് ബിഷപ് വില്‍ടണ്‍ ഗ്രിഗറി നയിച്ച സംവാദത്തില്‍ കറുത്തവംശജരായ ഇതര കത്തോലിക്കാ സഭാ നേതാക്കളും പങ്കെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!