Wednesday, October 16, 2024
spot_img
More

    നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ച ക്രിസ്ത്യന്‍ പതിനാലുകാരിയെ തിരികെ കിട്ടാന്‍ മാതാപിതാക്കള്‍ നിയമയുദ്ധത്തില്‍

    ലാഹോര്‍:പാക്കിസ്ഥാനിലെ ക്രൈസ്തവകുടുംബം നീതി തേടി കോടതിയിലേക്ക്. തങ്ങളുടെ പതിനാലുകാരിയായ മകള്‍ മരിയയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതം മാറ്റുകയും വിശ്വാസം ത്യജിക്കാന്‍ പ്രേരിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത കേസില്‍, പെണ്‍കുട്ടിയെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. ലാഹോര്‍ ഹൈക്കോടതി ജസ്്റ്റീസ് മുഹമ്മദ് ഖാസീം ഖാന് ഇതുസംബന്ധിച്ച് അഭിഭാഷകന്‍ ഖാലില്‍ താഹിര്‍ സാന്ദു ജൂണ്‍ രണ്ടിന് അപ്പീല്‍ സമര്‍പ്പിച്ചു.

    ഞാന്‍ എനിക്ക് കഴിയാവുന്നതിന്റെ മാക്‌സിമം പരിശ്രമിക്കും. മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന എത്രത്തോളമെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. മകളെക്കുറിച്ച് യാതൊരു വിവരം ലഭിക്കാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. മജസ്‌ട്രേറ്റിന്റെ മുമ്പാകെ വാദത്തിന് വന്നപ്പോഴാണ് മകളെ അവസാനമായി അമ്മ കണ്ടത്. അപ്പോള്‍ തന്നെ അമ്മ ഹൃദ്രോഗബാധയെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അമ്മ സാവധാനം സുഖംപ്രാപിച്ചുവരുന്നതേയുള്ളൂ. അഭിഭാഷകന്‍ പറഞ്ഞു.

    കഴിഞ്ഞ ഏപ്രില്‍ 28 നാണ് സംഭവം. മരിയ വീട്ടിലേക്ക് നടന്നുവരുമ്പോള്‍ അവളെ മാദീന ടൗണില്‍വച്ച് ഇപ്പോള്‍ ഭര്‍ത്താവായിരിക്കുന്ന നാക്കാഷും മറ്റ് രണ്ടുപേരും കൂടി ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. എതിരാളികള്‍ നിരത്തിയ പല തെളിവുകളും ദുര്‍ബലമാണെന്നും അഡ്വക്കേറ്റ് പറയുന്നു. സ്‌കൂളിലെയും പള്ളിയിലെയും രേഖകള്‍ പ്രകാരം മരിയക്ക് 14 വയസ് മാത്രമാണ് .കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചുവെന്നാണ് വിവാഹരജസിട്രര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മരിയയ്ക്ക് പതിമൂന്നു വയസ് മാത്രമാണ് ആ സമയത്ത് പ്രായം. ഇസ്ലാമിക നിയമം അനുസരിച്ച് വിവാഹം സാധൂവാണെന്നാണ് തട്ടിക്കൊണ്ടുപോയ ആളുടെ അഭിപ്രായം.

    ഇത്തരം കേസുകളില്‍ പെണ്‍കുട്ടിയെ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞുകഴിയുമ്പോള്‍ ഉപേക്ഷിക്കുന്ന പതിവും കണ്ടുവരുന്നതായി അഭിഭാഷകന്‍ വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!