Saturday, October 12, 2024
spot_img
More

    എപ്പോഴാണ് ക്രിസ്തു കല്ലറയില്‍ നിന്ന് ഉയിര്‍ത്തെണീറ്റത്?


    മൂന്നാം നാള്‍ ക്രിസ്തു കല്ലറയില്‍ ന ിന്ന് ഉയിര്‍ത്തെണീറ്റു എന്നതാണ് ക്രിസ്തീയ വിശ്വാസം. വെള്ളിയാഴ്ച മരിച്ച് അടക്കപ്പെട്ട ക്രിസ്തു ഞായറാഴ്ചയാണ് ഉയിര്‍ത്തെണീറ്റത്. പക്ഷേ ക്രിസ്തു ഉയിര്‍ത്തെണീറ്റ കൃത്യമായ സമയം ഏതാണ്?

    വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ക്രിസ്തുവിന്റെ മരണം സംഭവിച്ചത് എന്നാണ്. പിറ്റേന്ന് സാബത്തായിരുന്നുവെന്നും ഞായറാഴ്ച ക്രിസ്തുവിന്റെ ശവകുടീരത്തിലെത്തിയ മേരി മഗ്ദലനയും മറ്റേ മേരിയും ശൂന്യമായ കല്ലറയാണ് കണ്ടെത്തിയതെന്നും നാം വായിക്കുന്നു

    . ഈ സൂചനകള്‍ വച്ച് നാം മനസ്സിലാക്കുന്നത് ക്രിസ്തു ഒന്നുകില്‍ ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ചയുടെ തുടക്കത്തിലോ ഉയിര്‍ത്തെണീറ്റു എന്നാണ്. ഇതേക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.

    പക്ഷേ ചുരുക്കത്തില്‍ ക്രിസ്തു ഉയിര്‍ത്തെണീറ്റ സമയത്തെക്കുറിച്ച് കൃത്യമായ അറിവു ഐകണ്‌ഠ്യേന ആരും രേഖപ്പെടുത്തിയിട്ടില്ല. സമയം അപ്രാധാനമാണ്. നമ്മെ സംബന്ധിച്ച പ്രധാനപ്പെട്ട സംഗതി ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെണീറ്റു എന്നതുമാത്രമാണ്.

    അങ്ങനെ സ്വര്‍ഗ്ഗകവാടം നമുക്കായി തുറന്നുതരികയും പ്രത്യാശയുടെ ലോകം സമ്മാനിക്കുകയും ചെയ്തു എന്നതാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!