പുണ്യാളന് ഇതിനകം പല സത്യങ്ങളും നമ്മോട് പറഞ്ഞിട്ടുണ്ട്. ആ സത്യങ്ങളുടെ പട്ടികയില്‍ നാലാം എപ്പിസോഡില്‍ ഇടം പിടിച്ചിരിക്കുന്നത് കൊറോണയാണ്.
കൊറോണയുടെ വ്യാപനപശ്ചാത്തലത്തില്‍ വളരെ ചിന്തോദ്ദീപകവും നര്‍മ്മരസത്തോടെയുമാണ് പുണ്യാളന്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നത്. പറയുന്ന വിഷയത്തിനും ആശയത്തിനും ആവര്‍ത്തന വിരസത തോന്നിയേക്കാമെങ്കിലും അവതരണത്തിലെ പുതുമ കൊണ്ട് അതിനെ മറികടക്കുന്നുണ്ട്.
പുണ്യാളന് പോലും കൊറോണയെ നേരിടാന്‍ മാസ്‌ക്ക് കൊടുക്കുന്നത് ഉദാഹരണം. കൊറോണ ദൈവം തന്നതല്ലെന്നും അത് മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നുമാണ് പുണ്യാളന്റെ കാഴ്ചപ്പാട്.
കൊറോണ പോലെയുള്ള മഹാരോഗങ്ങള്‍ക്ക് ചികിത്സ കണ്ടുപിടിക്കാനായി ദൈവം അനേകം ശാസ്ത്രജ്ഞരെ ലോകത്തിലേക്ക് പറഞ്ഞയച്ചുവെങ്കിലും ആ കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ നാം കൊന്നൊടുക്കിയെന്ന് പുണ്യാളന്‍ കുറ്റപ്പെടുത്തുന്നു. നാലുകോടി മുതല്‍ അഞ്ചുകോടി വരെയാണ് അബോര്‍ഷനിലൂടെ കൊന്നൊടുക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ എന്ന കണക്കാണ് പുണ്യാളന്‍ ഉയര്‍ത്തുന്നത്.
അമ്മയുടെ ഗര്‍ഭപാത്രം പോലും സുരക്ഷിതമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ആസുരകാലത്തിന്റെ ഭയപ്പാടുകള്‍ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ വാക്കുകളിലൂടെ പുണ്യാളന്‍ അവതരിപ്പിക്കുമ്പോള്‍ അത് ബധിരവിലാപം മാത്രമാകാതിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കാനേ നമുക്ക് കഴിയൂ.
ഫിയാത്ത് മിഷന്റെ മാധ്യമശുശ്രൂഷയുടെ ഭാഗമാണ് പുണ്യാളന്‍ സീരിസ്. സ്വീറ്റ്‌ലി എന്ന സുവിശേഷ തീക്ഷ്ണതയുള്ള അല്മായസഹോദരനാണ് ഇതിന്റെ അമരക്കാരന്‍. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകളില്‍ ബൈബിള്‍ എത്തിക്കാന്‍ ഫിയാത്ത് മിഷന്റെ ശുശ്രൂഷകള്‍ വഴി കഴിഞ്ഞിട്ടുണ്ട്
ഫിയാത്ത് മിഷനിൽ നിന്ന് മാസത്തിൽ 2 എപ്പിസോഡുകൾ സംപ്രേഷണം ചെയ്യപ്പെടുന്ന
പുണ്യാളൻ വെബ് സീരിസ് നിങ്ങൾക്ക് ലഭിക്കുന്നതിനായി ഫിയാത്ത് മിഷൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ എക്കണിൽ ക്ലിക്ക് ചെയ്യുക.
https://www.youtube.com/channel/UCwYnfe3T2FF1IVrNLipGsOA
https://www.facebook.com/fiatmission2033/videos/254516235889648/?epa=SEARCH_BOX