Saturday, January 18, 2025
spot_img
More

    വിസ നിയമങ്ങള്‍ വൈദികരെ കൊണ്ടുവരുന്നതിന് തടസമായി നില്ക്കുന്നുവെന്ന് യുകെയിലെ കത്തോലിക്കാ മെത്രാന്മാര്‍

    ലണ്ടന്‍: യുകെയിലെ വിസ നിയമങ്ങള്‍ വൈദികരെ വിദേശരാജ്യങ്ങളില്‍ നിന്ന്‌ കൊണ്ടുവരുന്നതിന് തടസ്സമായി നില്ക്കുന്നുവെന്ന് കത്തോലിക്കാ മെത്രാന്മാര്‍. വാര്‍ഷികാവധിമൂലമോ രോഗം കാരണമോ വൈദികരില്ലാത്ത രൂപതകളിലേക്ക് വിദേശത്തു നിന്ന് വൈദികരെ എത്തിക്കുന്നതിന് തന്മൂലം കഴിയാതെവരുന്നതായി ജൂണ്‍ ഒമ്പതിന് പുറപ്പെടുവിച്ചപ്രസ്താവനയില്‍ പറയുന്നു.

    നിലവില്‍ tier 5 റിലീജിയസ് വര്‍ക്കര്‍ വിസ വഴിയായിരുന്നു വിദേശങ്ങളില്‍ നിന്ന് വൈദികരെ ശുശ്രൂഷയ്ക്കായി ഇവിടെയെത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ tier 2 വിസ ഇതിനായി വിനിയോഗിക്കണമെന്നാണ് ഗവണ്‍മെന്റ് നിലപാട്. ഇത് ഇരട്ടി സാമ്പത്തികചെലവ് ഉണ്ടാക്കുന്ന ഒന്നാണ്. പല രൂപതകള്‍ക്കും താങ്ങാനും കഴിയില്ല.

    തന്മൂലം പല രൂപതകളിലെയും ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്ക് വേണ്ടത്ര വൈദികരില്ലാതെ കഴിയുന്ന സാഹചര്യമാണുള്ളത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!