Wednesday, January 22, 2025
spot_img
More

    ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജേക്കബ് തൂങ്കുഴിയും വീണ്ടും ജീവന്‍ ടിവി നേതൃത്വത്തിലേക്ക്

    തൃശൂര്‍: എട്ടുവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിന് ശേഷം തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ജീവന്‍ ടിവിയുടെ ചെയര്‍മാനായും മാര്‍ ജേക്കബ് തൂങ്കുഴി ഡയറക്ടര്‍ ബോര്‍ഡംഗമായും പുന:സ്ഥാപിക്കപ്പെട്ടു. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്.

    ഇതനുസരിച്ച് 2012 സെപ്തംബറിന് ശേഷം നിയമിതരായവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാന്‍ അനുവാദമില്ല. 2012 സെപ്തംബര്‍ 29 വരെ ഉണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുന:സ്ഥാപിച്ചു.

    2012 സെപ്തംബര്‍ 29 മുതലുള്ള എല്ലാ ബോര്‍ഡ് യോഗങ്ങളും റദ്ദാക്കിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!