Sunday, December 22, 2024
spot_img
More

    ഇന്ന് വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍, അന്തോണീസിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം

    അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാളാണ് ഇന്ന്.പാദുവായിലെ വിശുദ്ധ അന്തോണീസ് കേരളത്തിലെ കത്തോലിക്കരുടെ പ്രിയപ്പെട്ട വിശുദ്ധരില്‍ ഒരാളുമാണ്.

    കലൂര്‍, ചെട്ടിക്കാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമത്തില്‍ ഉയര്‍ന്നിട്ടുള്ളതാണ്. ചൊവ്വാഴ്ചകളില്‍ അവിടെ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കുകയില്ലെന്ന വിശ്വാസമാണ് അതിന് കാരണം. അന്തോനീസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്ന യാതൊരാളും നിരാശരായി പോയിട്ടില്ല എന്നതാണ് വാസ്തവം.

    അതുകൊണ്ടാണ് അന്തോനീസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം പെരുകുന്നതും. ജീവിതത്തിലെ നിരാശഭരിതമായ കാര്യങ്ങളില്‍ അന്തോണീസിനോട് മാധ്യസ്ഥം യാചിക്കുന്ന എല്ലാവരും ദൈവാനുഗ്രഹം പ്രാപിച്ചിട്ടുമുണ്ട്. കാണാതെ പോയ സാധനങ്ങള്‍ കണ്ടെത്തുന്നതിനും വിശുദ്ധന്‍ നമ്മെ സഹായിക്കുന്നുണ്ട്,

    ഈ പുണ്യദിനത്തില്‍ നമുക്ക് വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കാം.

    ഓ അല്ലയോ അത്ഭുതപ്രവര്‍ത്തകനായ അന്തോനീസേ, ഉണ്ണീശോയെ കൈയില്‍സംവഹിക്കാന്‍ ഭാഗ്യം ലഭിച്ചവനേ ഈശോയുടെ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്നവനേ അങ്ങയുടെ മാധ്യസ്ഥം തേടി ഞാനിതാ ഈ നിയോഗം സമര്‍പ്പിക്കുന്നു. മാനുഷികമായി നോക്കുമ്പോള്‍ ഇതിനുള്ള പരിഹാരം അസാധ്യമായിരിക്കാമെങ്കിലുംഅവിടുത്തേക്ക് കിട്ടിയ പ്രത്യേക ദാനങ്ങളാല്‍ ഇക്കാര്യം ദൈവപിതാവില്‍ നിന്ന് എനിക്ക് നേടിത്തരുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

    എന്റെ പ്രാര്‍ത്ഥനയെ തള്ളിക്കളയരുതേ. എന്റെ ഹൃദയവിചാരങ്ങളും കുറവുകളും നല്ലതുപോലെ അറിയുന്ന അന്തോണീസേ എന്റെ പുണ്യങ്ങളെപ്രതിയല്ല അങ്ങയുടെ ശക്തിയുള്ള മാധ്യസഥശക്തിയാല്‍ എനിക്ക് ഇക്കാര്യം സാധിച്ചുതരണമേ ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!