Friday, October 11, 2024
spot_img
More

    ദൈവത്തിന് നമുക്ക് തിരികെ കൊടുക്കാന്‍ കഴിയുന്നത് ഇതു മാത്രം…

    ദൈവത്തിന്റെ സ്‌നേഹം ഓരോ ദിവസവും നമ്മെ ഒരു പുതപ്പുപോലെ പൊതിഞ്ഞുപിടിച്ചിരിക്കുന്നു. ആ പുതപ്പിനുള്ളില്‍ നാം സുരക്ഷിതത്വവും ആനന്ദവും സന്തോഷവും അനുഭവിക്കുന്നു. ദൈവസ്‌നേഹത്തിന്റെ ഏറ്റവും പ്രകടമായ അടയാളമാണ് ദിവ്യകാരുണ്യം.

    നമ്മെ സ്വന്തമാക്കാനും നമ്മില്‍ ജീവിക്കാനുമായിട്ടാണ് ദൈവം ഒരു ഗോതമ്പപ്പത്തിന്റെ രൂപത്തില്‍ നമ്മുടെ അകതാരിലേക്ക് കടന്നുവരുന്നത്. എന്നാല്‍ എപ്പോഴെങ്കിലും നാം ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയുന്നുണ്ടോ..എല്ലാം നമ്മുടെ അവകാശംപോലെ നാം സ്വീകരിക്കുന്നു. ദൈവത്തിന് ഒരിക്കല്‍പോലും നാം തിരികെ സ്‌നേഹം കൊടുക്കുന്നില്ല.

    പക്ഷേ ദൈവം നമ്മുടെ സ്‌നേഹം തിരികെ പ്രതീക്ഷിക്കുന്നുണ്ടാവില്ലേ. തീര്‍ച്ചയായും. ദൈവം ഒരു നല്ല അപ്പനും കൂടിയാണല്ലോ. മക്കളുടെ സ്‌നേഹത്തിന് ആ അപ്പന്‍ അര്‍ഹതപ്പെട്ടവനുമാണ്.

    അതുകൊണ്ട് ദൈവത്തെ നാം സ്‌നേഹിക്കണം.ദൈവമെന്ന അപ്പന്‍ നമുക്ക് നല്കിയ സ്‌നേഹം തിരികെ കൊടുക്കാന്‍ കഴിയുന്നത് ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴാണ്. കാരണം ദൈവം നമ്മിലേക്ക് കടന്നുവരുന്ന മനോഹരമായ നിമിഷമാണ് അത്.

    ആ നേരങ്ങളില്‍ നാം ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിക്കണം.

    എന്റെ കരുണയുള്ള പിതാവേ,

    അവിടുന്ന് എന്നെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ പാപത്തിന് വേണ്ടിയാണല്ലോ അവിടുന്ന് ക്രൂശുമരണം വരിച്ചത്. എന്റെ ആ്ത്മാവിന്റെ രക്ഷയായിരുന്നുവല്ലോ അവിടുത്തേക്ക് മുഖ്യം. അങ്ങയുടെ ഈ മഹാദാനത്തിനും സ്‌നേഹത്തിനും പകരമായി ഞാന്‍ എന്തുനല്കുമെന്ന് എനിക്കറിയില്ല.

    എന്റെ മനുഷ്യസഹജമായ പരിമിതികള്‍ കൊണ്ട് എനിക്കാകാവുന്നതിന്റെ അങ്ങേയറ്റം അങ്ങയെ സ്‌നേഹിച്ചുകൊള്ളാമെന്ന് ഞാന്‍ ഈനിമിഷങ്ങളില്‍ പ്രതിജ്ഞ ചെയ്യുന്നു. ഓ എന്റെ ഈശോയേ എന്റെ ഹൃദയത്തില്‍ നിന്ന് അകന്നുപോകരുതേ.

    ഞാനും നീയും എപ്പോഴും ഒരുമിച്ചായിരിക്കണമേ.എന്റെ ഹൃദയത്തില്‍ അവിടുന്ന് എപ്പോഴും ഉണ്ടായിരിക്കണമേ. ഞാന്‍ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു. ആമ്മേന്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!