Saturday, July 12, 2025
spot_img
More

    101 വയസുകാരിക്ക് അത്ഭുതകരമായി കോവിഡില്‍ നിന്ന് രോഗസൗഖ്യം, മാതാവിന്റെ മാധ്യസ്ഥം തന്നെ രക്ഷിച്ചെന്ന് വല്യമ്മച്ചി


    പെട്രോണില സൗസ അല്‍മെയ്ഡക്ക് ഇത് സന്തോഷത്തിന്റെ ഇരട്ടി മധുരമുള്ള ദിവസങ്ങളാണ്. ജൂണ്‍ രണ്ടിന് വല്യമ്മച്ചി 101 ാം വയസിലേക്ക് പ്രവേശിച്ചു. ഒപ്പം കോവിഡ് 19 ല്‍ നിന്ന് അത്ഭുതകരമായ രോഗസൗഖ്യവും ലഭിച്ചു.

    സാധാരണയായി വാര്‍ദ്ധക്യത്തില്‍ കോവിഡ് വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. എന്നാല്‍ തനിക്ക് ഈ രോഗസൗഖ്യം നല്കിയത് മാതാവിനോടുള്ള മാധ്യസ്ഥമാണെന്നാണ് വല്യമ്മച്ചി പറയുന്നത്. ദൈവം എനിക്ക് വേണ്ടി വലിയ അത്ഭുതം പ്രവര്‍ത്തിച്ചു. മാതാവിന്റെ മാധ്യസ്ഥത്തിലൂടെ..മാധ്യമങ്ങളോട് വല്യമ്മച്ചി പങ്കുവച്ചു. ഐ സിയുവില്‍ ആറുദിവസമാണ് വല്യമ്മച്ചി കിടന്നത്.

    പതിനാലു മക്കളും 71 കൊച്ചുമക്കളും 98 ഗ്രേറ്റ് ഗ്രാന്റ് ചില്‍ഡ്രന്‍സും സമ്പാദ്യമായിട്ടുള്ള വ്യക്തിയാണ് പെട്രോണില. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയിരുന്നു. ഇതിനു മുമ്പും മരണത്തെ തോല്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ അനുഭവമുണ്ട് പെട്രോണിലയ്ക്ക്. 2012 ല്‍ ഹൃദയസംബന്ധമായ അസുഖമുണ്ടായപ്പോള്‍ വൈദ്യശാസ്ത്രം പറഞ്ഞത് ഇനി രണ്ടുമാസം കൂടി മാത്രമേ ആയുസുളളൂ എന്നാണ്.

    അതിനെ മറി കടന്ന വല്യമ്മച്ചി ഇപ്പോള്‍ കോവിഡിനെയും അതിജീവിച്ചിരിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!