Sunday, December 22, 2024
spot_img
More

    വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ ഉദ്ഘാടന പ്രസംഗത്തിൽ നിന്ന്. (രണ്ടാം ഭാഗം തുടർച്ച)

    രണ്ടാം വത്തിക്കാൻ കൗൺസിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. കൗൺസിൽ പ്രബോധനങ്ങൾ മുഴുവൻ വായിച്ചു പഠിക്കാതെ, ഏതെങ്കിലും ചില ഭാഗത്തുനിന്ന് അടർത്തിയെടുത്ത് പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുന്നവർക്കാണ് ഇക്കാര്യത്തിൽ തെറ്റ് പറ്റുന്നത് എന്ന് തോന്നുന്നു. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ ഉദ്ഘാടന പ്രസംഗം മുഴുവൻ ധ്യാനാത്മകമായി പഠിച്ചാൽപോലും രണ്ടാം വത്തിക്കാൻ കൗൺസിലിനെകുറിച്ച് വളരെ സുന്ദരമായ ദർശനം ലഭിക്കുന്നതാണ്.
            “ഈ സൂനഹദോസ് വിശ്വാസസത്യങ്ങളെ കുറവോ കോട്ടമോ കൂടാതെ അവികലമായും അനന്യമായും അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു”. “ക്രിസ്തീയതത്ത്വമെന്ന പരിപാവനമായ നിക്ഷേപം കാത്തുസൂക്ഷിക്കുക, ഫലപ്രദമായതു പഠിപ്പിക്കുക അതാണ് സാർവ്വത്രിക സൂനഹദോസിൻ്റെ ലക്ഷ്യം”. “മനുഷ്യൻറെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൻറെ എല്ലാ തുറകളെയും ഈ തത്വസംഹിത സ്വാധീനിക്കണമെങ്കിൽ അവശ്യം ചെയ്യേണ്ട ഒന്നുണ്ട്; പിതാക്കന്മാരിൽനിന്നും ഏറ്റു വാങ്ങിയിട്ടുള്ള സത്യത്തിൽനിന്ന് അല്പംപോലും സഭ വ്യതിചലിക്കരുത്”.  “കത്തോലിക്കാ സഭ ഈ സാർവത്രിക സൂനഹദോസ് വഴി സത്യത്തിൻറെ കൈത്തിരി ഉയർത്തിപ്പിടിച്ചുകൊണ്ട് പൂർണ്ണമായ ഒരു മാതാവായി ആയി സകലർക്കും തന്നെത്തന്നെ കാണിക്കുവാൻ ആഗ്രഹിക്കുന്നു”. എന്നിങ്ങനെയുള്ള പ്രബോധനങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പരിശുദ്ധ പിതാവ് നൽകിയിരിക്കുന്നത്  ഏറെ ശ്രദ്ധിക്കത്തക്കതാണ്.
            ഉദ്ഘാടനപ്രസംഗത്തിൻറെ അവസാനം പിതാവ് നടത്തുന്ന തീക്ഷ്ണമായ പ്രാർത്ഥന ഹൃദയം കവരുന്നതാണ്. “സർവ്വശക്തനായ ദൈവമേ ഞങ്ങളുടെ ശക്തിയിൽ ആശ്രയിക്കാതെ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങേ സഭയുടെ അജപാലകരായ ഇവരുടെ മേൽ അങ്ങേ കാരുണാ കടാക്ഷം ഉണ്ടാകുമാറാകട്ടെ. തീരുമാനങ്ങൾ എടുക്കുന്നതിലും നിയമങ്ങൾ നിർമ്മിക്കുന്നതിലും അങ്ങേ ദിവ്യപ്രകാശം ഞങ്ങൾക്ക് വഴി കാണിക്കട്ടെ”.

    പരിശുദ്ധ പിതാവിൻറെ ഉദ്ഘാടന പ്രസംഗത്തെക്കുറിച്ച് മുഴുവൻ ആധികാരികമായി അറിയുവാൻ ചുവടെ നൽകുന്ന ലിങ്ക് കാണുക.
    https://youtu.be/pzsFQXZ_Gic

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!