Saturday, December 21, 2024
spot_img
More

    ജോലി പരസ്യത്തിലെ വിവേചനം; പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്ത്

    കറാച്ചി: ന്യൂനപക്ഷങ്ങളോടുള്ള വിവേചനം വ്യക്തമായി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പാക്കിസ്ഥാനിലെ സിന്ധ് ഗവണ്‍മെന്റ് നല്കിയ ജോലി പരസ്യം പ്രതിഷേധത്തിന് കാരണമായി. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള ജോലി പരസ്യമാണ് വിവാദങ്ങള്‍ക്ക്്‌വഴിതെളിച്ചത്.

    28 വിഭാഗങ്ങളിലേക്കുള്ള ജോലി പരസ്യത്തില്‍ ശുചീകരണ ജോലികള്‍ അമുസ്ലീങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്നവയാണ് എന്ന പരാമര്‍ശമാണ് എതിര്‍പ്പിനും പ്രതിഷേധത്തിനും വഴിതെളിച്ചിരിക്കുന്നത്. സാനിട്ടറി ജോലികള്‍ ക്രൈസ്തവര്‍ക്കു വേണ്ടി നീക്കിവച്ചിരിക്കുന്ന ഈ പ്രവണതയെ ചോദ്യം ചെയ്തുകൊണ്ട് കറാച്ചി അതിരൂപത വികാര്‍ ജനറളും ജസ്റ്റീസ് ആന്റ് പീസ് നാഷനല്‍ കമ്മീഷന്‍ ഡയറക്ടറുമായ ഫാ. സാലേഹ് ഡീഗോ ന്യൂനപക്ഷ കമ്മീഷന്‍ പ്രതിനിധി നവീദ് അന്തോണിയെ കാണുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

    മതന്യൂനപക്ഷങ്ങളുടെ വൈകാരികതയെ മുറിപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പരസ്യങ്ങള്‍ ഇതാദ്യത്തെ സംഭവമല്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഫാ. ഡീഗോ വ്യക്തമാക്കി.

    പാക്കിസ്ഥാനിലെ ശൂചീകരണ ജോലികളില്‍ 80 ശതമാനവും ക്രൈസ്തവര്‍ക്ക് വേണ്ടി മാത്രം നീ്ക്കിവച്ചിരിക്കുന്നവയാണ്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!