മാഡ്രിഡ്: സ്‌പെയ്‌നിലെ സാര്‍ റിവറില്‍ നിന്ന് എഴുന്നൂറോളം വര്‍ഷം പഴക്കമുള്ള കന്യാമാതാവിന്റെ രൂപം കണ്ടെത്തി. ഉണ്ണീശോയെ മടിയില്‍ സംവഹിക്കുന്ന മാതൃരൂപമാണ് ഇത്. ഒരു മുക്കുവനാണ് രൂപം കിട്ടിയത്.
700 ഓളം വര്‍ഷം പഴക്കമുണ്ട് ഈ രൂപത്തിന് എന്നാണ് ലോക്കല്‍ ഹെരിറ്റേജ് അസോസിയേഷനിലെ അംഗങ്ങള്‍ കാലപ്പഴക്കത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. അസാധാരണമായിട്ടെന്തോ വെള്ളത്തില്‍ കണ്ടതാണ് ഫെര്‍നാന്‍ഡോ ബ്രേയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. അദ്ദേഹമാണ് രൂപം കണ്ടെത്തിയത്. എവിടെ നിന്നാണ് ഇതുപോലൊരു രൂപം വെള്ളത്തിനടിയില്‍ വന്നതെന്നതിനെക്കുറിച്ച് നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ല.
ഒരുപക്ഷേ സമീപത്ത് ഒരു തീര്‍ത്ഥാടനകേന്ദ്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. രൂപം ഇപ്പോള്‍ സാന്റിയാഗോയിലെ പില്‍ഗ്രിമേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.