ബെയ്ജിംങ്: ചൈനയിലെ ദേവാലയങ്ങള്‍ക്ക് മുമ്പില്‍ നിരവധിയായ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കാന്‍ ഗവണ്‍മെന്റ് അനുവാദം നല്കി. ഇത് അനുസരിച്ച ഷാഡോങ് പ്രോവിന്‍സിലെ കത്തോലിക്കാ കത്തീഡ്രലിന് മുമ്പില്‍ ഡസണ്‍ കണക്കിന് സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ചെറുകിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്രകാരമൊരു ബിസിനസ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയിരിക്കുന്നത്.എന്നാല്‍ ഇടവകക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവിടെ കടകള്‍ പ്രവര്‍ത്തിക്കുന്നത്. കടകള്‍ ആരംഭിച്ചുവെങ്കിലും ദേവാലയങ്ങള്‍ ഇനിയും തുറന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ദേവാലയങ്ങള്‍ തുറക്കാന്‍ ഗവണ്‍മെന്റ ഇനിയും അനുവാദം നല്കിയിട്ടില്ല
. കോവിഡ് 19 ന് മുമ്പ് ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്ന സ്ഥലമായിരുന്നു ഇത്.