Sunday, October 6, 2024
spot_img
More

    വിശുദ്ധ ബൈബിളിനെക്കുറിച്ചുള്ള ഉജ്ജ്വല പ്രബോധനങ്ങൾ. (CCC 101- 140)

    CCC 101 മുതൽ 140 വരെയുള്ള പ്രബോധനങ്ങൾ എല്ലാ കത്തോലിക്കരും, എല്ലാ ക്രിസ്ത്യാനികളും മന പാഠമാകേണ്ടതാണ് എന്ന് ഞാൻ പറയും. കാരണം ജീവൻറെ വചനമായ വിശുദ്ധ ബൈബിളിനെക്കുറിച്ച് ഏറ്റം ആധികാരികമായ പ്രബോധനങ്ങൾ ഇവിടെ കാണാം. വിശുദ്ധ ബൈബിളിനെ സ്നേഹിക്കുവാനും ബഹുമാനത്തോടെ അത് സൂക്ഷിക്കുവാനും ഹൃദയ പരമാർത്ഥതയോടെ അത് ജീവിക്കുവാനും ഈ പ്രബോധനങ്ങൾ സഹായിക്കുന്നു.
            “സഭ വിശുദ്ധ ഗ്രന്ഥത്തെ കർത്താവിൻറെ ശരീരത്തെ എന്നപോലെ എക്കാലവും ഏറെ ആദരിച്ചിരുന്നു” (CCC 103). വിശുദ്ധ ഗ്രന്ഥത്തെ തീക്ഷ്ണമായി സ്വീകരിക്കുവാൻ പ്രേരിപ്പിക്കുന്ന ഈ പ്രബോധനം ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ അപകടം ഉണ്ട് എന്നത് മറ്റൊരു വശം. വിശുദ്ധ കുർബാനയെ ആരാധിക്കുന്നതുപോലെ വിശുദ്ധ ബൈബിളിനെയും ആരാധിക്കാം എന്ന തെറ്റായ കാഴ്ചപ്പാട് ഇതുവഴി ഉണ്ടായേക്കാം.
              ദൈവമാണ് വിശുദ്ധ ഗ്രന്ഥ കർത്താവ് (CCC 105), വിശുദ്ധ ഗ്രന്ഥത്തിൻറെ രചയിതാവായ അതേ ആത്മാവിൻറെ പ്രകാശത്തിൽ മാത്രമേ വിശുദ്ധഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവൂ (CCC 111), വിശുദ്ധ ഗ്രന്ഥത്തിലെ അപരിത്യാജ്യ ഘടകമാണ് പഴയനിയമം, അതിലെ പുസ്തകങ്ങൾ ദൈവ നിവേശിതങ്ങളും സനാതന മൂല്യം ഉള്ളവയുമാണ് (CCC 121). നമ്മുടെ രക്ഷകനായ അവതീർണ്ണ വചനത്തിൻ്റെ ജീവിതം പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള മുഖ്യ സാക്ഷ്യം എന്ന നിലയിൽ സുവിശേഷങ്ങൾ വിശുദ്ധഗ്രന്ഥം മുഴുവൻ്റെയും ഹൃദയമാണ് (CCC 124). മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിൻ്റെ വെളിച്ചത്തിലാണ് ക്രിസ്ത്യാനികൾ പഴയനിയമം വായിക്കുന്നത് (CCC 128). കൂടെക്കൂടെയുള്ള വിശുദ്ധ ഗ്രന്ഥ പാരായണം വഴി യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിജ്ഞാനം ആർജ്ജിക്കുവാൻ സഭ വിശ്വാസികളെയെല്ലാം ശക്തമായും പ്രത്യേകമായും ആഹ്വാനം ചെയ്യുന്നു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ച് തന്നെയുള്ള അജ്ഞതയാണ് (CCC 133) എന്നിങ്ങനെ പോകുന്നു വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രബോധനങ്ങൾ.
              വിശുദ്ധ ബൈബിളിനെ കുറിച്ചുള്ള അജ്ഞതയും തെറ്റായ വ്യാഖ്യാനങ്ങളും ഒക്കെ ഏറെ കണ്ടു വരുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾ ഓരോ വിശ്വാസിയും നിർബന്ധമായും അറിഞ്ഞിരിക്കണം.

          ഈ വിഷയ സംബന്ധമായ വിശദമായ പഠനങ്ങൾക്കായി ചുവടെ നൽകുന്ന ലിങ്ക് കാണുക.
    https://youtu.be/K75IninX7RM

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!