ക്രൈസ്തവരെന്ന് പേരില്‍ മാത്രം ഏറ്റുപറയുന്ന നമ്മള്‍ ഭൂരിപക്ഷത്തിനും വെല്ലുവിളിയുണര്‍ത്തുന്ന ജീവിതമാണ് ലെഹ്് ഷാരിബു എന്ന നൈജീരിയന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടേത്. 2018 ഫെബ്രുവരി 19 ന് ആയിരുന്നു അവളുടെ ജീവിതം ആകെ തലകീഴായി മറിഞ്ഞത്. അന്ന് ഡാപ്ച്ചിയിലെ സ്‌കൂളില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 110 വിദ്യാര്‍ത്ഥിനികളില്‍ ഒരാളില്‍ അവളുമുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് അവളൊഴികെ എല്ലാവരെയും ഭീകരര്‍ മോചിപ്പിച്ചു. ലെഹ്ഷാരിബു മോചിതയാകാത്തതിന് പിന്നില്‍ കാരണം ഇതായിരുന്നു. ഭീകരര്‍ അവളോട് ആവശ്യപ്പെട്ടത് ക്രൈസ്തവവിശ്വാസം തള്ളിപ്പറയണമെന്നായിരുന്നു.പക്ഷേ അവളതിന് തയ്യാറായില്ല. ഫലമോ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും അവള്‍ മാത്രം തടവില്‍.
കഴിഞ്ഞ മാസമായിരുന്നു അവളുടെ പതിനേഴാം ജന്മദിനം. ഓരോ ക്രിസ്ത്യാനിക്കും പ്രചോദനമാകേണ്ടതാണ് ഈ പെണ്‍കുട്ടിയുടെ ജീവിതം. എത്രയോ നിസ്സാരകാരണങ്ങളുടെ പേരിലാണ് നാം ഓരോരുത്തരും ക്രിസ്തീയവിശ്വാസം തള്ളിപ്പറയുന്നത്.! അപ്പോഴാണ്ജീവനെ പോലും വകവയ്ക്കാതെ സ്വന്തം ദൈവവിശ്വാസത്തില്‍ അവള്‍ ഉറച്ചുനില്ക്കുന്നത്.