വത്തിക്കാന്‍ സിറ്റി: ലൈംഗികപീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് നിരപരാധിയെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ ജയിലിലെ ഡയറിക്കുറിപ്പുകള്‍ പുസ്തകരൂപമാകുന്നു. ജയിലിലെ ഏകാന്തവാസം, കത്തോലിക്കാ സഭ, രാഷ്ട്രീയം, സ്‌പോര്‍ട്‌സ് എന്നിവയും പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ പെടുന്നു അടുത്തവര്‍ഷത്തേക്ക് പുസ്തകം പുറത്തിറക്കാനാണ് പദ്ധതി. കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസാണ് പുസ്തകം പുറത്തിറക്കുന്നത്.
ആയിരത്തോളം പേജുള്ളതാണ് ഡയറി. ഞാന്‍ പാതിയോളം വായിച്ചു. അതിശയകരമായിരിക്കുന്നു. ഇഗ്നേഷ്യസ് എഡിറ്റര്‍ ഫാ. ജോസഫ് ഫെസിയോ പറഞ്ഞു. പുസ്തകത്തിന് ആകര്‍ഷകമായ അഡ്വാന്‍സ് നല്കിക്കഴിഞ്ഞു. കേസിന് വേണ്ടി ചെലവഴിച്ച തുകയുടെ കടം വീട്ടാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.
13 മാസമാണ് കര്‍ദിനാള്‍ പെല്‍ ജയിലില്‍ കഴിഞ്ഞത്. 1990 ല്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ വച്ച് ക്വയര്‍സംഘത്തിലെ രണ്ട് ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്.
ജയിലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പോലും ഇദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. കോടതിയുടെവിചാരണ നേരിടുന്നതുവരെ അദ്േദഹം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമ്പത്തികകാര്യവിദഗ്ദനായിരുന്നു.