ഇന്ന് പലര്‍ക്കും അന്യരെ സഹായിക്കുന്നതിനെക്കാളും താല്പര്യം അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാനും തലയിടാനുമാണ്.അയല്‍ക്കാരെ അകാരണമായി കുറ്റം പറയാനും വിധിക്കാനും താല്പര്യപ്പെടുന്നവരുടെ എണ്ണവും അധികമാണ്.
എന്നാല്‍ ക്രിസ്ത്വാനുകരണം ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നമുക്ക് നല്കുന്നുണ്ട്. അന്യരുടെ കാര്യങ്ങളില്‍ തലയിടാതിരിക്കുക എന്നാണ് 24 ാം അധ്യായത്തിന്റെ തലവാചകം തന്നെ.
ക്രിസ്ത്വാനുകരണം പറയുന്നത് കേള്‍ക്കൂ:
അവന്‍ അത്തരക്കാരനാണ്, അവന്‍ ഇത്തരക്കാരനാണ്, അവന്‍ അങ്ങനെ ചെയ്തു, ഇവന്‍ ഇങ്ങനെ ചെയ്തു.. അഥവാ സംസാരിച്ചുവെന്നതുകൊണ്ട് നിനക്കെന്ത്? മറ്റുള്ളവരുടെ കുറ്റത്തിന് നീ സമാധാനം പറയേണ്ടിവരികയില്ല. നീ നിന്റെ കണക്കു മാത്രം കേള്‍പ്പിച്ചാല്‍ മതി. ആകയാല്‍ എന്തിന് അന്യരുടെ കാര്യത്തില്‍ ഇടപെടുന്നു? അന്യന്റെ കാര്യത്തില്‍ ഇടപെടുന്നവന്‍ അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.
അതെ യഥാര്‍ത്ഥ സമാധാനമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ അന്യരുടെ കാര്യത്തില്‍ തലയിടാനോ അന്യരുടെ വിശേഷങ്ങള്‍ അറിയാനോ പോകരുത്. നാം അന്വേഷിക്കേണ്ടത് ദൈവഹിതമാണ്. ദൈവഹിതം നമ്മുടെ ജീവിതത്തില്‍ നിറവേറപ്പെടാനായി നാം പ്രാര്‍ത്ഥിക്കുക. ദൈവഹിതം അന്വേഷിക്കുക.