ബെയ്ജിങ്: ചൈനീസ് ഭരണകൂടം അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിലെ ബിഷപ് അഗസ്റ്റ്യന്‍ കുയി ടായിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതായി വാര്‍ത്തകള്‍.
70 കാരനായ ഇദ്ദേഹം 2007 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. 2020 ജനുവരിയില്‍ അദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും വീണ്ടും ജൂണ്‍ 19 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചൈനയും വത്തിക്കാനും തമ്മിലുള്ള മെത്രാന്മാരെ വാഴിക്കാനുള്ള ഉടമ്പടിയെ തുടര്‍ന്നുണ്ടായ ഈ അറസ്റ്റ് വിശ്വാസികളെ ഞെട്ടിചിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുളള ഉടമ്പടി ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പുതുക്കാനും പദ്ധതിയുണ്ട്. മാര്‍ച്ച് 24 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചൈനയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.