മെക്‌സിക്കോ: മെക്‌സിക്കോയില്‍ കോവിഡ് 19 ബാധിച്ച് ഇതിനകം 24 വൈദികരും നാലു ഡീക്കന്മാരും രണ്ട് കന്യാസ്ത്രീകളും മരണമടഞ്ഞു. ഫെബ്രുവരി 27 ന് ആദ്യമായി കോവിഡ് മെക്‌സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമുള്ള കണക്കാണ് ഇത്. ജൂണ്‍ 18 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
22,209 കോവിഡ് മരണങ്ങളാണ് മെക്‌സിക്കോയില്‍ ആകെ നടന്നിട്ടുള്ളത് ദിവസം 3500 പേര്‍ കോവിഡ് രോഗബാധിതരാകുന്ന സാഹചര്യവും നിലവിലുണ്ട്. കഴിഞ്ഞ മൂന്നു മാസമായി മെക്‌സിക്കോയില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
ചില സ്ഥലങ്ങളില്‍ ഈ മാസം മുതല്‍ ദേവാലയങ്ങള്‍ തുറക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.
നിരന്തരമായി വൈദികര്‍ വേട്ടയാടപ്പെടുന്ന രാജ്യമാണ് മെക്‌സിക്കോ.വൈദികരെ തട്ടിക്കൊണ്ടുപോകലും കൊല ചെയ്യുന്നതും ഇവിടെ പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.