Tuesday, October 15, 2024
spot_img
More

    തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയുടെ ആമുഖം

    .
              രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ പ്രധാന ശ്രദ്ധ തിരുസഭയായിരുന്നുവെന്ന് ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. മുൻ സൂനഹദോസുകളിലൊക്കെ തിരുസഭയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പ്രതിപാദിക്കുകയും നിർണ്ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സഭയെ നേരിട്ട് ചർച്ചാ വിഷയമാക്കിക്കൊണ്ടുള്ള പഠനവും സ്വയം പരിശോധനയും ആദ്യമായിട്ടായിരുന്നു.         

    പ്രൊട്ടസ്റ്റൻ്റ് ഇടപെടൽ സഭയുടെ ദൃശ്യ ഘടകത്തെ അവഗണിച്ചപ്പോൾ അതിൻ്റെ പ്രാധാന്യം പഠിപ്പിക്കാൻ ട്രൻ്റ് കൗൺസിൽ ശ്രദ്ധിച്ചു. അത്തരം ശ്രമങ്ങളുടെ പരമോന്നതിയായിരുന്നു മാർപാപ്പയുടെ അപ്രമാദിത്യം വിശ്വാസ സത്യമായി പ്രഖ്യാപിച്ച ഒന്നാം വത്തിക്കാൻ കൗൺസിൽ. അതിനെ തുടർന്ന് നടക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയുടെ അദൃശ്യ ഘടനയെക്കുറിച്ച് ഗൗരവപൂർവ്വം പഠനങ്ങൾ നൽകിയതോടെ ദൃശ്യ ഘടനയെയും അദൃശ്യ ഘടനയെയും ക്രമത്തിൽ അവതരിപ്പിക്കുന്നതിലേക്ക് സഭ വന്നു. ജനതകളുടെ പ്രകാശം എന്നറിയപ്പെടുന്ന തിരുസഭയെക്കുറിച്ചുള്ള ഡോക്മാറ്റിക് കോൺസ്റ്റിറ്റ്യൂഷനാണ്  രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഏറ്റവും മികച്ച നേട്ടം എന്ന് ആമുഖത്തിൽ പറയുന്നുണ്ട്.         

    തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ്റെ അഞ്ചാം അദ്ധ്യായത്തിൽ ക്രൈസ്തവ വിശുദ്ധിയെക്കുറിച്ച് പ്രതിപാദിക്കുന്നു. അതേ കുറിച്ച് ആമുഖത്തിൽ നൽകിയിരിക്കുന്ന ചില ചിന്തകൾ അൽമായർ ഏറെ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ക്രിസ്ത്യാനികളും ക്രിസ്തീയ പൂർണ്ണതയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നു, സഭയിൽ രണ്ടാം ക്ലാസ്സ് ക്രിസ്ത്യാനികൾ ഇല്ല, ദാരിദ്ര്യം ബ്രഹ്മചര്യം എന്നിങ്ങനെയുള്ള സുവിശേഷ സുകൃതങ്ങൾ സന്യാസികൾക്ക് മാത്രം നീക്കിവെച്ചിരിക്കുകയാണ് എന്ന് കരുതേണ്ടതില്ല എന്നിങ്ങനെ പോകുന്നു വിചിന്തനങ്ങൾ.                       

    കൂടുതൽ വിശദമായ പഠനത്തിനായി ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുകhttps://youtu.be/qdv7l57ZGiI

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!