പോളണ്ട്: പോളണ്ടില്‍ ബ്ലാക്ക് മഡോണയുടെ രൂപം ആക്രമിക്കപ്പെട്ടു. BLM എന്ന് രൂപത്തിന്റെ ചുവട്ടില്‍ അക്രമികള്‍ എഴുതിയിട്ടുമുണ്ട്.
ഡച്ച് ടൗണിലെ മേയര്‍ സംഭവത്തെ അപലപിച്ചു. പോളണ്ടിലെ ജനതയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വേദനാകരമായ സംഭവമാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. പോളണ്ടിലെ ജനതയെ മുഴുവന്‍ ഇത് മുറിവേല്പിച്ചിരിക്കുന്നുവെന്നും അപമാനിച്ചിരിക്കുന്നുവെന്നുമുള്ള പ്രതികരണമാണ് പരക്കെ ഉയര്‍ന്നിരിക്കുന്നത്. വിശ്വാസികളായിട്ടുള്ളവരാണ് പോളണ്ടിലെ ജനത. എല്ലാഞായറാഴ്ചയും പള്ളിയില്‍ പോകുന്നവര്‍. അവരെ മുറിവേല്പിക്കുന്നത് എന്തിനാണ്. ഇങ്ങനെ പോകുന്നു മറ്റ് പ്രതികരണങ്ങള്‍.
ബ്രെഡായിലെ പാര്‍ക്കില്‍ 1954 ല്‍ നന്ദിസൂചകമായി സ്ഥാപിച്ച കന്യാമാതാവിന്റെ രൂപമാണ് തകര്‍ക്കപ്പെട്ടത്. നാസികളുടെ ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ ഉപകാരസ്മരണയ്ക്കായിട്ടായിരുന്നു രൂപം സ്ഥാപിച്ചത്.