ലൈഷെസ്റ്റര്‍: സ്‌കോട്ട്‌ലന്റില്‍ ജൂലൈ 15 മുതല്‍ പബുകള്‍ വീണ്ടും തുറക്കും. പക്ഷേ അപ്പോഴും ദേവാലയങ്ങള്‍ എന്നുമുതല്‍ തുറക്കുമെന്നോ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കുമെന്നോ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ജൂലൈ ആറിന് ഔട്ട്‌ഡോര്‍ ഹോസ്പിറ്റാലിറ്റി വെന്യൂ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. ജൂലൈ 13 മുതല്‍ ഷോപ്പിംങ് സെന്ററുകള്‍ക്കും കസ്റ്റമേഴ്‌സിനെ സ്വീകരിക്കാം. 15 ന് പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, സിനിമാ തീയറ്ററുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ തുറക്കാം. പക്ഷേ അപ്പോഴും പൊതുകുര്‍ബാനകളുടെ കാര്യത്തില്‍ അറിയിപ്പൊന്നും നല്കിയിട്ടില്ല.
യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രഖ്യാപനമനുസരിച്ച് ജൂലൈ നാലുമുതല്‍ ദേവാലയങ്ങള്‍ തുറക്കും. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജൂണ്‍ 29 മുതല്‍ പൊതുആരാധനകള്‍ക്ക് തുടക്കം കുറിക്കും.