വാഷിംങ്ടണ്‍: നൈജീരിയായിലെ ക്രൈസ്തവരുടെ സുരക്ഷയ്ക്കുവേണ്ടി അമേരിക്ക പ്രത്യേക ദൗത്യവാഹകനെ അയ്ക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മുന്‍ പാര്‍ലമെന്റ് അംഗം ഫ്രാങ്ക് വോള്‍ഫ് ആണ് ഇപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നൈജീരിയായിലെ ക്രൈസ്തവര്‍ സഹായത്തിന് വേണ്ടി നിലവിളിച്ചുകൊണ്ടിരിക്കുകയാണ് നൈജീരിയായിലെ അമേരിക്കന്‍ എംബസിയുടെ നിലവിലുള്ള നയങ്ങള്‍ പരാജയപ്പെട്ടിരി്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഐഎസ് മിഡില്‍ ഈസ്റ്റില്‍ കൊലപെടുത്തിയ ക്രൈസ്തവരെക്കാള്‍ കൂടുതല്‍ ഇസ്ലാമിക തീവ്രവാദികള്‍ നൈജീരിയായില്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.