Saturday, October 12, 2024
spot_img
More

    വൈദിക വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

    മഞ്ഞുമ്മൽ: വൈദികവിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥിയും മറയൂർ പയസ് നഗർ, സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥിയുമായ ബ്രദർ. പീറ്റർ നിക്സൺ ഡിസിൽവമാളിയേക്കൽ OCD ആണ് മരിച്ചത്. ജൂണ് 27 ശനി രാവിലെ 6.15 ആണ് മരിച്ചതെന്ന് മഞ്ഞുമല്‍ കര്‍മ്മലീത്തസഭയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

    രാവിലെ ആശ്രമത്തിലെ ഒരു വൈദിക നോടൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു ബ്രദർ. മറയൂർ കാന്തല്ലൂർ റോഡിലെ ഹെയർപിൻ വളവിൽ വെച്ച് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും
    ജീവന്‍ രക്ഷിക്കാനായില്ല.

    എറണാകുളം തേവര സെൻറ് ജോസഫ് ഇടവകാംഗമാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!