ബെര്‍ലിന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ അന്തരിച്ചു.96 വയസായിരുന്നു. റീഗന്‍സ്ബര്‍ഗ് ആശുപത്രിയിലായിരുന്നു അന്ത്യം.
രോഗിയായ സഹോദരനെ കാണാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂണ്‍ 18 ന് വത്തിക്കാനില്‍ നിന്ന് ഇവിടെയെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ ഇരുവരും ഒരുമിച്ചു ചെലവഴിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ ആഴമേറിയ ബന്ധമായിരുന്നു ഉണ്ടായിരുന്നു.രണ്ടുപേരും ഒരുമിച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്.
സംഗീതത്തിലൂടെ ദൈവാരാധന നടത്തിയ വ്യക്തികൂടിയായിരുന്നു മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍.