കാക്കനാട്: നാടിന്റെ സാംസ്‌കാരിക നന്മകള്‍ സ്വീകരിച്ചു സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് സമൂഹത്തെ പ്രകാശിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാ ദിനത്തോട് അനുബന്ധിച്ച് റാസാകുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
തോമാശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസതീക്ഷ്ണതയും പ്രേഷിതചൈതന്യവും ക്രൈസ്തവജീവിതത്തിന് സാക്ഷ്യം വഹിക്കാന്‍ വിശ്വാസസമൂഹത്തിന് ശക്തിയാകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.