കൊച്ചി: മുന്‍ എഫ്‌സിസി അംഗമായിരുന്ന ലൂസി കളപ്പുരയ്ക്കലിന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം നല്കണമെന്ന് കേരള ഹൈക്കോടതി വിധിച്ചു. ലൂസി കളപ്പുരയ്ക്കല്‍ നല്കിയ പരാതിയിന്മേലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ലൂസി കളപ്പുരയ്ക്കല്‍ നല്കിയ പരാതിയിന്മേലുള്ള വാദം കേട്ട ജസ്റ്റീസ് രാജ വിജയരാഘവനാണ് വിധി പ്രസ്താവിച്ചത്.
2019 ഓഗസ്റ്റിലാണ് സന്യാസനിയമങ്ങള്‍ക്ക് വിരുദ്ധമായി ജീവിക്കുന്നു എന്നതിന്റെ പേരില്‍ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. ഈ നടപടിയെ വത്തിക്കാനും അംഗീകരിച്ചിരുന്നു.