Thursday, March 20, 2025
spot_img
More

    ഈശോയുടെ തിരുരക്തം കുത്തിവയ്ക്കൂ, വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാം

    ഭയപ്പെടുത്തുന്ന വിധത്തില്‍ കൊറോണ വൈറസ് വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. പലതിന്റെയും ഉറവിടം പോലും കണ്ടെത്താനായിട്ടില്ല.

    നമ്മള്‍ നേരിടാന്‍ പോകുന്നത് വലിയൊരു ദുരന്തത്തെയാണോയെന്ന ആശങ്ക പലരെയും പിടികൂടിയിട്ടുണ്ട്. മുന്‍കരുതലുകളെടുത്താല്‍ പോലും സുരക്ഷിതരാണോയെന്ന പേടി നമ്മെ മഥിക്കുന്നു.

    ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളും സുരക്ഷാനിയമങ്ങളും പാലിക്കുന്നതിനൊപ്പം തന്നെ നമുക്ക് ദൈവത്തില്‍ ശരണം നേടാം. ഫ്രാന്‍സിസ് മാര്‍പാപ്പ രചിച്ച ഒരു പ്രാര്‍ത്ഥന ഇവിടെ നമുക്ക് ഏറെ സഹായകരമാണ്.

    ഈശോയുടെ തിരുരക്തം ഞാന്‍ എന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നു. ഒരു വൈറസിനും എന്നെ തോല്പിക്കാനാവില്ല എന്നതാണ് ആ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന പല കത്തോലിക്കാ ആശുപത്രികളിലും എഴുതിവച്ചിട്ടുണ്ട്.

    ഈ പ്രാര്‍ത്ഥന നമുക്ക് ഏറ്റുചൊല്ലാം. ക്രിസ്തുവിന്റെ തിരുരക്തത്തില്‍ നമുക്ക് അഭയം തേടാം. ഭയക്കാതിരിക്കുക. രോഗംവരുമോയെന്ന ആശങ്കകളില്‍ നിന്ന് അകന്നുനില്ക്കുക. എല്ലാം ദൈവഹിതത്തിന് സമര്‍പ്പിച്ചുകഴിയുമ്പോള്‍ പരമമായ ശാന്തിയില്‍ നാം ലയിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!