മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീ്ര്രഡല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ നിര്‍വഹിച്ചു. ഇടവകാംഗങ്ങള്‍ നല്കിയ ചെറിയ കല്ലുകളും അടിസ്ഥാനശിലയോടൊപ്പം വെഞ്ചരിച്ച് നിക്ഷേപിച്ചു.
കത്തീഡ്രലിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം വിക്ടോറിയന്‍ പാര്‍ലമെന്റ് എംപിയും ഗവണ്‍മെന്റ് വിപ്പുമായ ബ്രോണ്‍ഹിന്‍ ഹാഫ് പെന്നി എംപിനിര്‍വഹിച്ചു.
വികാരി ജനറാല്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.