Monday, January 13, 2025
spot_img
More

    ഹാഗിയ സോഫിയ മോസ്‌ക്കായി മാറ്റിയ നടപടിക്ക് എതിരെ യൂറോപ്യന്‍ യൂണിയനും

    ബ്രസല്‍സ്: ഇസ്താംബൂളിലെ ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കായി മാറ്റിയതുര്‍ക്കി ഭരണകൂടത്തിന്റെ നടപടിയെ യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു.

    മതസമൂഹങ്ങള്‍ തമ്മില്‍ വിവേചനമുണ്ടാക്കുമെന്നും തുര്‍ക്കിയുമായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും സഹകരണത്തിനും തുരങ്കം വയ്ക്കുന്നതാണെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഇതിനോട് പ്രതികരിച്ചു.

    വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ തീരുമാനം തിരുത്തണമെന്നും ഒരിക്കല്‍ കത്തീഡ്രലായിരുന്ന മ്യൂസിയം മതേതരത്വത്തിന്റെ പ്രതീകമായിരുന്നുവെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

    ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രസ്തുത സംഭവത്തില്‍ വേദന പങ്കുവച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!