ജലന്ധര്‍: ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 13 നാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം വന്നത്.
ജൂലൈ ആറിന് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നുവെങ്കിലും തൊണ്ട വേദനയും ചുമയും കണക്കിലെടുത്ത് രണ്ടാമത് നടത്തിയ പരിശോധനയില്‍ പോസിറ്റീവ് എന്ന് കണ്ടെത്തുകയായിരുന്നു.
ബിഷപ് മുളയ്ക്കലിന്റെ അഭിഭാഷകനും കോവിഡാണെന്നും അതുകൊണ്ട് ബിഷപിനെ ഐസൊലേഷനിലേക്ക് മാറ്റുകയാണെന്നും രൂപതയുടെ വക്താവും പിആര്‍ഒയുമായ ഫാ. പീറ്റര്‍ കാവുംപുറം പറയുന്നു.