ലോകം മുഴുവന്‍ ഇന്ന് വിറങ്ങലിച്ചുനില്ക്കുകയാണ്, കോവിഡ് എന്ന മഹാമാരിയുടെ മുമ്പില്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ച രാജ്യങ്ങളും ദേശങ്ങളും വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് മടങ്ങിപ്പോയിരിക്കുകയാണ്. നിയന്ത്രണാതീതമായ ഈ സാഹചര്യത്തില്‍ നമുക്ക് ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള ജപമാല പ്രാര്‍ത്ഥനയുടെ പ്രസക്തി ഇവിടെയാണ് പ്രസക്തമാകുന്നത്. സഭയെ നാരകീയമായ ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ച മുഖ്യദൂതനാണല്ലോ വിശുദ്ധമിഖായേല്‍. ഈ മിഖായേല്‍ കോവിഡ് പകര്‍ച്ചവ്യാധികളില്‍ നിന്നും നമ്മെ രക്ഷിക്കും.
വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ഒരു സെമിനാരി വിദ്യാർദ്ധി ആയ ബ്രദർ എഫ്രേം കുന്നപ്പള്ളിക്ക് ലഭിച്ച ബോധ്യം അനുസരിച്ചാണ് ഈ ജപമാല തയ്യാറാക്കിയിരിക്കുന്നത്. ഈ ജപമാല ചൊല്ലിയ പലര്‍ക്കും കോവിഡ് രോഗബാധയില്‍ നിന്ന് അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ചതായും പറയപ്പെടുന്നു. പ്രാര്‍ത്ഥനകളെല്ലാം നല്ലതാണ്.
എന്നാല്‍ എത്ര മികച്ച പ്രാര്‍ത്ഥനയും ആത്മാര്‍ത്ഥതയും വിശ്വാസവും ഇല്ലാതെ പ്രാര്‍ത്ഥിച്ചാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. ആയതിനാല്‍ ഏതു പ്രാര്‍ത്ഥനയെയും ഫലദായകമാക്കുന്ന ആത്മാര്‍ത്ഥതയും വിശ്വാസവും കൈമുതലാക്കി ഈ ജപമാല നമുക്ക് ചൊല്ലാം.
1 വിശ്വാസപ്രമാണം
1 മനസ്താപ്രകരണം
3 നന്മ നിറഞ്ഞമറിയം
1 ത്രിത്വസ്തുതി
വലിയ മണി: ഒരു സ്വർഗ്ഗ…
ചെറിയ മണികളിൽ 9 പ്രാവശ്യം മൂന്ന് തവണ (27 പ്രാവശ്യം) താഴെ കാണുന്ന പ്രാർത്ഥന വിശ്വാസത്തോടെ ആവർത്തിക്കുക.
സ്വർഗ്ഗീയ സൈന്യാധിപാ, രാജകുമാരനായ പ്രഭോ, അന്ധകാരശക്തികളുടെ മേൽ ആധിപത്യമുള്ള ദൈവദൂതനായ വി. മിഖായേലെ ദൈവത്തിന്റെ മുദ്രയുമായി വന്ന് ഞങ്ങളെ മുദ്രിതരാക്കണമെ… മുഖ്യ ദൂതാ, മിശിഹായുടെ കാവൽദൂതാ പിശാചിന്റെ തല തകർത്ത് ഞങ്ങളെ ദൈവഹിതത്തിന് അനുരൂപരാക്കി പിശാചിനെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തണമെ… ആമ്മേൻ
ജപമാല സമർപ്പണം:മി – കാ – ഏൽ ദൈവത്തെപ്പോല ആരുണ്ട്? ലൂസിഫറിനോടും കൂട്ടാളികളോടും ഉച്ചത്തിൽ ചോദിച്ച് അവനെയും കൂട്ടരെയും പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയ മുഖ്യദൂതാ ഞങ്ങളെയും തിരുസ്സഭയേയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും പിശാചിന്റെ സകല തിന്മകളിൽ നിന്നും രക്ഷിക്കണമെ.
ഈ പ്രാർത്ഥനകൾ ഈശോയുടെ പീഢസഹന – മരണ – ഉത്ഥാന യോഗ്യതയാൽ നേടിതരുവാൻ ദൈവ പിതാവിന്റെ തിരുസന്നിധിയിൽ പ്രാർത്ഥിക്കണമെ…
ആമ്മേൻ