പാലാ: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതും വരുമാനമാര്‍ഗ്ഗം നഷ്ടപ്പെടുന്നതും ഒട്ടേറെ ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉളവാക്കുന്നതിനാല്‍ പാഴ്‌ചെലവുകള്‍ പരമാവധി കുറയ്ക്കണമെന്നും മിതവ്യയം ശീലമാക്കണമെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.
വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഓരോപരിപാടികളിലും കാണപ്പെടുന്ന ആര്‍ഭാടവും അധികച്ചെലവും നിയന്ത്രിക്കണം, മിതവ്യയം ജീവിതത്തിന്റെ ഭാഗമാക്കണം, സാമൂഹ്യഅകലം,, മാസ്‌ക്ക് ധരിക്കല്‍,സാനിറ്റൈസര്‍ ഉപയോഗം എന്നിവ ശീലമാക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഞ്ചു കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി 32 ഇഞ്ച് ടിവികള്‍ സമ്മാനി്ക്കുന്ന ചടങ്ങില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍ മുരിക്കന്‍.