കൊച്ചി: കോവി്ഡ് മഹാമാരിയെ പ്രതിരോധിക്കാനും ലോക്ക് ഡൗണിലെ അതിജീവനപ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളകത്തോലിക്കാ സഭ ചെലവഴിച്ചത് 50,16,73,954 രൂപ. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ കണക്കുകളാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്.
39.72 ലക്ഷം പേരാണ് ഇതിന്റെ ഗുണഭോക്താക്കളായി മാറിയത്. കേരളത്തിലെ 32 രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് ഈ തുക ചെലവഴിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജില്ലാ പ്രാദേശിക ഭരണസംവിധാനങ്ങളും ഇത് നടപ്പിലാക്കുന്നതിന് സഹകരിക്കുകയും ചെയ്തു.
58312 അതിഥി തൊഴിലാളികളെയാണ് സഭ ഇക്കാലത്ത് സഹായിച്ചത്.37,283 കത്തോലിക്കാ ചെറുപ്പക്കാര്‍ നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവച്ചു. സാനിറ്റൈസറുകള്‍, ഹൈജീന്‍ കിറ്റുകള്‍, മാസ്‌ക്കുകള്‍, പിപിഇ കിറ്റുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍, ഭക്്ഷ്യകിറ്റുകള്‍, സാമ്പത്തികസഹായം, ഓണ്‍ലൈന്‍ പഠനസഹായത്തിനായി ടെലിവിഷന്‍ സെറ്റുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായിട്ടാണ് സഭ ഇത്രയും തുക ചെലവഴിച്ചത്.