മിയാമി: ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഫാത്തിമ മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തെ പ്രേക്ഷകരിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ വ്യത്യസ്തമായ മാര്‍ഗ്ഗം കണ്ടെത്തിയത്.
ഇതനുസരിച്ച് പ്രേക്ഷകര്‍ തങ്ങളുടെ കാറിലിരുന്നാണ് ചിത്രം കണ്ടത്. എണ്‍പത് കാറുകള്‍ക്ക് പാര്‍ക്കിംങ് സൗകര്യമുള്ള സ്റ്റേഡിയമാണ് ഇത്. മികച്ച സൗണ്ട് സിസ്റ്റത്തോടുകൂടി വലിയ സ്‌ക്രീനിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പലതവണ റീലീസ് മാറ്റിവച്ച ചിത്രം ഓഗസ്റ്റ് 14 ന് റീലിസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം വിഘാതമായി ന ില്ക്കുന്നതുകൊണ്ട് അതെത്രത്തോളം സാധ്യമാകുമെന്ന് നിശ്ചയമില്ല.
അതുകൊണ്ടാണ് വ്യത്യസ്തമായ രീതിയില്‍ ചിത്രം റീലീസ് ചെയ്തത്. മിയാമിയെ തുടര്‍ന്ന് ലോസ്ആഞ്ചല്‍സ്, സിമി വാലി, ചിക്കാഗോ തുടങ്ങിയ ഇടങ്ങളിലും സ്‌റ്റേഡിയം പ്രദര്‍ശനം നടത്താനും പദ്ധതിയുണ്ട്.വ്യാപകമായ പ്രദര്‍ശനത്തിന് മുമ്പ് തന്നെ കത്തോലിക്കരെയും അകത്തോലിക്കരെയും ഇതുവഴി ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ജൂലൈ 13 നാണ് മിയാമിയില്‍ പ്രദര്‍ശനം നടത്തിയത്. മാതാവിന്റെ മൂന്നാം പ്രത്യക്ഷീകരണത്തിന്റെ 103 ാം വാര്‍ഷികം കൂടിയായിരുന്നു അന്ന്.