ഓസ്ട്രിയ: സഭ വിട്ടുപോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും താന്‍ അതില്‍ പശ്ചാത്തപിക്കുന്നുവെന്നും കര്‍ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍. ലോകം എങ്ങും സഭ വി്ട്ടുപോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.പ്രത്യേകിച്ച് ഓസ്ട്രിയായില്‍ അത് കൂടുതലാണ്. കഴിഞ്ഞവര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ 14.9 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഓസ്ട്രിയായില്‍ ഉണ്ടായിരിക്കുന്നത്. 2018 ല്‍ 58,807 പേരും 2019 ല്‍ 67,583 പേരുമാണ്‌സഭ വി്ട്ടുപോയത്. ഒമ്പതു മില്യന്‍ ജനസംഖ്യയുള്ള ഇവിടെ 4.98 മില്യന്‍ ആളുകള്‍ കത്തോലിക്കരാണ്.
വിയന്ന ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ക്രിസ്റ്റഫ് ഓസ്ട്രിയന്‍ ചര്‍ച്ച് ന്യൂസ്‌പേപ്പറിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതസ്വാതന്ത്ര്യത്തിന്റെ പേരിലാണ് പലരും കത്തോലിക്കാസഭ വിട്ടുപോകുന്നത്. നമ്മുടേത് ഒരിക്കലും നിര്‍ബന്ധിത കമ്മ്യൂണിറ്റിയല്ല. ദൈവം നമുക്കോരോരുത്തര്‍ക്കും നല്കിയിരിക്കുന്ന ഫ്രീഡം അനുസരിച്ചായിരിക്കണം അത്. അദ്ദേഹം പറഞ്ഞു.