മനുഷ്യരാണോ നമുക്കെല്ലാം മരണമുണ്ട്. പക്ഷേ എന്നാണ് അത് സംഭവിക്കുക എന്ന കാര്യം മാത്രമേ അറിയാതെയുള്ളൂ. അതുകൊണ്ട് തന്നെ നാം എപ്പോഴും മരണത്തിന് ഒരുങ്ങിയിരിക്കേണ്ടതുണ്ട്. നല്ല മരണമാണ് എല്ലാ വിശ്വാസിയുടെയും സ്വപ്‌നം. യൗസേപ്പിതാവിന്റെയും ഈശോയുടെയും മരണത്തിന് സാക്ഷിയായിരുന്ന മറിയം ഇക്കാര്യത്തില്‍ നമ്മെ ഏറെ സഹായിക്കും. അതിന് വേണ്ടി മാതാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. വിശുദ്ധ ജെര്‍ദ്രൂതിന് നല്കിയ പ്രാര്‍ത്ഥനയാണ് ഇതെന്നും ഓര്‍മ്മിക്കുക.:
ഓ മറിയമേ മഹിമയും നിത്യതേജസുമാര്‍ന്ന ത്രീത്വത്തിന്റെ വെളുത്ത ലില്ലിപുഷ്‌മേ, സ്വസ്തി, സ്വര്‍ഗ്ഗീയ സന്തോഷങ്ങളുടെ പൂന്തോപ്പിലെ വിശിഷ്ട റോസാപ്പുഷ്പമേ സ്വസ്തി ദൈവം ആരിലൂടെ ജനിക്കാനിഷ്ടപ്പെട്ടുവോ സ്വര്‍ഗ്ഗനാഥന്‍ ആരുടെ പാലുകുടിച്ചു പരിപുഷ്ടി പ്രാപിച്ചുവോ ആ മറിയമേ ദൈവകൃപയുടെ പ്രവാഹത്താല്‍ ഞങ്ങളുടെ ആത്മാക്കളെ പരിപോഷിപ്പിക്കണമേ. ആമ്മേന്‍.