ഭരണങ്ങാനം: വിശുദ്ധ ബലിയ്ക്കിടെ വൈദികന്‍ കുഴഞ്ഞുവീണു. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് കാര്‍മ്മികന്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണത്. പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണ് ബലി പൂര്‍ത്തിയാക്കാതെ കുഴഞ്ഞുവീണത്.
ഉയരങ്ങളിലേക്കുയരട്ടെ ഹൃദയവികാരവിചാരങ്ങള്‍ എന്ന് പാടിക്കൊണ്ടിരിക്കവെ പെട്ടെന്ന് അച്ചന്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഇപ്പോള്‍ മാര്‍ സഌവാ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.