നാമെല്ലാവരും പാപികളാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍. എങ്കിലും നമുക്ക് ആശ്വസിക്കാം പാപികള്‍ക്കും ദൈവത്തില്‍ നിന്ന് ആശ്വാസവും പാപമോചനവും ലഭിക്കുമെന്ന്. ഇക്കാര്യത്തില്‍ നമുക്ക് മുമ്പിലുള്ള വലിയൊരു ഉദാഹരണമാണ് വിശുദ്ധ മേരി മഗ്ദലന . നമുക്ക് നമ്മുടെ പാപങ്ങളുടെ മോചനത്തിനും ആത്മാവില്‍ നീണ്ടുനില്ക്കുന്ന സന്തോഷത്തിനുമായി മേരി മഗ്ദലനയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം. കാരണം എല്ലാപാപികള്‍ക്കും ദൈവത്തിന്റെ മടിത്തട്ടില്‍ ആശ്വാസമുണ്ടെന്ന് നമുക്ക് പറ്ഞ്ഞുതന്നിരിക്കുന്ന, സ്വന്തം ജീവിതം കൊണ്ട് അത് തെളിയി്ച്ചുതന്നിരിക്കുന്ന വിശുദ്ധയാണല്ലോ മേരി മഗ്ദലന. ഇതാ ഈ വിശുദ്ധയോടുള്ള ചെറിയൊരു പ്രാര്‍ത്ഥന:
വിശുദ്ധ മേരി മഗ്ദലനായേ, അനേകം പാപങ്ങള്‍ ചെയ്തിട്ടും ക്രിസ്തുവിനാല്‍ പാപമോചനം സ്വന്തമാക്കിയവളേ ഞങ്ങളുടെ പാപപങ്കിലമായ ജീവിതങ്ങളെ ഈശോയ്ക്ക് സമര്‍പ്പിച്ചുകൊടുക്കണമേ. സമര്‍പ്പിച്ചുകൊടുക്കുന്ന പാപങ്ങളെല്ലാം ദൈവം പൊറുത്തുതരുമെന്ന തെളിയിച്ചുതന്ന ജീവിതമാണല്ലോ നിന്റേത്.
പാപത്തില്‍ നിന്ന് അകന്നുജീവിക്കാനും പാപം ചെയ്താല്‍ പെട്ടെന്ന് തന്നെ മനസ്തപിച്ചു ദൈവത്തോടുള്ള സ്‌നേഹത്തില്‍ ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. ലൗകികവസ്തുക്കളില്‍ നിന്നുള്ള ഞങ്ങളുടെ മോഹങ്ങളെ അകറ്റുകയും ശരീരത്തെക്കുറിച്ചുള്ള അമിതമായ വ്യഗ്രതകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യണമേ.
നിത്യമായ ആനന്ദം ദൈവത്തില്‍ നിന്നുളളതാണെന്ന ആഴപ്പെട്ട ചിന്ത ഞങ്ങളുടെ ഹൃദയങ്ങളില്‍ നിറയ്ക്കണമേ. ഞങ്ങള്‍ക്ക് പാപരഹിതമായ ജീവിതം നയിക്കാനുള്ള എല്ലാ വഴികളും അനുദിനജീവിതത്തില്‍ കാണിച്ചുതരണമേ.
ആമ്മേന്‍.