കൊച്ചി: കോവിഡും കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെയും പശ്ചിമകൊച്ചി പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആത്മധൈര്യവും സഹായവും എത്തിക്കുന്നതിന് കെആര്‍എല്‍സിസി ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കും.
കെആര്‍എല്‍സിസി പ്രസിഡന്റും കൊച്ചിമെത്രാനുമായ ഡോ. ജോസഫ് കരിയിലും കെആര്‍ എല്‍സിസി യുടെ നേതൃത്വത്തിലുള്ള കടലിന്റെ ചെയര്‍മാനും ആലപ്പുഴ രൂപത മെത്രാനുമായ ഡോ. ജെയിംസ് ആനാപ്പറമ്പിലും സംയുക്തമായാണ് ഐക്യദാര്‍ഢ്യദിനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 10 മുതല്‍ 12 വരെ മെത്രാന്മാര്‍ ഫോര്‍ട്ടുകൊച്ചിയില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നയിക്കും.
ഇരൂരൂപതകളിലും ഐക്യദാര്‍ഢ്യദിനത്തിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളും വൈദികരും നേതൃത്വം നല്കും.